വന്ദേഭാരത് മിഷന്‍ ആറാംഘട്ടം; കുവൈത്തില്‍ നിന്ന് പത്ത് എയര്‍ ഇന്ത്യ സര്‍വീസുകള്‍

കുവൈത്ത്: വന്ദേഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് 10 സര്‍വീസുകള്‍ നടത്തും. കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ടും വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് സെപ്റ്റംബര്‍ 9, 15, 22, 29 തിയ്യതികളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം ഉള്ളത്. കുവൈത്തില്‍ നിന്നും കാലത്ത് 10:30നു പുറപ്പെടുന്ന വിമാനം വൈകീട്ട് 5:55 നു കോഴിക്കോട്ടെത്തും. 92 ദിനാര്‍ ആണ് ടിക്കറ്റ് ഫെയര്‍. സെപ്റ്റംബര്‍ 4 , 12 , 20, 25 തിയ്യതികളിലാണ് ട്രിച്ചി സര്‍വീസ് ചെന്നെയിലേക്കുള്ള വിമാനങ്ങള്‍ സെപ്റ്റംബര്‍ 5, 21 തിയ്യതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കുവൈത്തില്‍ നിന്നു ആകെ 80 സര്‍വീസുകളാണ് വന്ദേഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ ഉള്ളത്. ഇതില്‍ പകുതി കേരളത്തിലേക്കാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്ടേക്കുള്ള നാല് സര്‍വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 36 സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

Top