വന്ദേ ഭാരത് ആറാം ഘട്ടം; ഒമാനില്‍ നിന്ന് 25 അധിക വിമാന സര്‍വീസുകള്‍ കൂടി

മസ്‌കത്ത്: വന്ദേ ഭാരത് ആറാം ഘട്ടത്തിന്റെ ഭാഗമായി ഒമാനില്‍ നിന്ന് 25 അധിക വിമാന സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഇവയില്‍ എട്ട് സര്‍വീസുകള്‍ കേരളത്തിലേക്കുള്ളതാണ്. മസ്‌കത്തില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് രണ്ടു സര്‍വീസുകള്‍ വീതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അധിക സര്‍വീസുകള്‍ സെപ്റ്റംബര്‍ പതിനാലിന് ആരംഭിച്ച് മുപ്പതിന് അവസാനിക്കും. വന്ദേ ഭാരത് ആറാം ഘട്ട സര്‍വീസുകള്‍ സെപ്റ്റംബര്‍ നാല് മുതലാണ് ആരംഭിച്ചത്. ഇരുപത്തി ഒന്ന് സര്‍വീസുകളാണ് ആറാം ഘട്ടത്തില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യം പ്രഖ്യാപിച്ചവയിലും ഏഴ് സര്‍വീസുകള്‍ കേരളത്തിലേക്കായിരുന്നു.

Top