പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വിമാനത്തിന്റെ ഷെഡ്യൂള്‍ മാറ്റം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയായ വന്ദേഭാരത് മിഷനില്‍ മാറ്റം. വ്യാഴാഴ്ച യുഎഇയില്‍ നിന്ന് മാത്രമേ വിമാനങ്ങള്‍ എത്തൂ. രണ്ടും കേരളത്തിലേക്കായിരിക്കും. സാമൂഹിക അകലം പാലിച്ച് പരമാവധി 177 യാത്രക്കാര്‍ക്ക് മാത്രം യാത്ര ചെയ്യാനാകുന്ന ബോയിംഗ് B737-800NG വിമാനത്തിലാണ് പ്രവാസികളെ തിരികെ എത്തിക്കുന്നത്. എല്ലാം എക്കണോമിക് ക്ലാസ് സീറ്റുകളാകും. വിമാനങ്ങളുടെ ഷെഡ്യൂള്‍ ഇങ്ങനെ:

  • കോഴിക്കോട് നിന്ന് 13.20-ന് പുറപ്പെട്ട് 16.00-ന് ദുബായില്‍ എത്തുന്ന വിമാനം തിരികെ ദുബായില്‍ നിന്ന് 17.00-ന് പുറപ്പെട്ട് കോഴിക്കോട്ട് 22.30-ന് എത്തും.
  • വെള്ളിയാഴ്ച (08 മെയ് 2020) തിരുവനന്തപുരത്ത് നിന്ന് 13.00 മണിക്ക് പുറപ്പെട്ട് ബഹ്‌റിനില്‍ 15.30-ന് എത്തുന്ന വിമാനം ബഹ്‌റിനില്‍ നിന്ന് 16.30-ന് പുറപ്പെട്ട് കൊച്ചിയില്‍ 23.30-ന് എത്തും.അന്ന് തന്നെ ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് രണ്ട് വിമാനങ്ങളുണ്ടാകും.
  • ശനിയാഴ്ച (09 മെയ് 2020) കൊച്ചിയില്‍ നിന്ന് 16.00 മണിക്ക് പുറപ്പെട്ട് ദോഹയില്‍ 18.05-ന് എത്തുന്ന വിമാനം ദോഹയില്‍ നിന്ന് 19.05-ന് പുറപ്പെട്ട് കൊച്ചിയില്‍ പുലര്‍ച്ചെ 1.40-ന് എത്തും.
  • കൊച്ചിയില്‍ നിന്ന് 10 മണിക്ക് പുറപ്പെട്ട് കുവൈറ്റില്‍ 12.45-ന് എത്തുന്ന വിമാനം കുവൈറ്റില്‍ നിന്ന് 13.45-ന് പുറപ്പെട്ട് കൊച്ചിയില്‍ 21.15-ന് എത്തും.
  • കൊച്ചിയില്‍ നിന്ന് 13.00- മണിക്ക് പുറപ്പെട്ട് മസ്‌കറ്റില്‍ 15.15-ന് എത്തുന്ന വിമാനം, മസ്‌കറ്റില്‍ നിന്ന് 16.15-ന് പുറപ്പെട്ട് കൊച്ചിയില്‍ രാത്രി 20.50-ന് എത്തും.
  • ഡല്‍ഹിിയില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ 14.15-ഓടെ എത്തും. അവിടെ നിന്ന് 15.15-ന് പുറപ്പെട്ട് 20.50-ന് ലഖ്‌നൗവില്‍ എത്തും. അവിടെ നിന്ന് 21.40-ന് പുറപ്പെട്ട് ഡല്‍ഹിയില്‍ 22.45-ന് എത്തും. അന്ന് തന്നെ ക്വാലലംപൂരില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് ഒരു വിമാനമുണ്ട്.
  • ഞായറാഴ്ച (10 മെയ് 2020) ഉച്ചയ്ക്ക് 13 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് ദോഹയില്‍ 14.35-ഓടെ എത്തുന്ന വിമാനം ദോഹയില്‍ നിന്ന് 15.35-ഓടെ പുറപ്പെട്ട് തിരുവനന്തപുരത്ത് 22.45-ന് എത്തും. ഇവിടെ ഇത് സര്‍വീസ് അവസാനിപ്പിക്കും. കോഴിക്കോടേക്ക് പോവില്ല.
  • കൊച്ചിയില്‍ നിന്ന് 13 മണിക്ക് ക്വാലലംപൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 19.40-ഓടെ ക്വാലലംപൂരിലെത്തും, അവിടെ നിന്ന് 20.40-ഓടെ പുറപ്പെട്ട്, കൊച്ചിയില്‍ 21.35-ഓടെ എത്തും. അന്ന് തന്നെ തിരുച്ചിറപ്പള്ളിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് വിമാനമുണ്ട്.
  • തിങ്കളാഴ്ച (11 മെയ് 2020) തിരുവനന്തപുരത്ത് നിന്ന് 13 മണിക്ക് പുറപ്പെട്ട് 15.30-ന് ബഹ്‌റിനില്‍ എത്തുന്ന വിമാനം 16.30-ന് ബഹ്‌റിനില്‍ നിന്ന് കോഴിക്കോട്ടേക്കാണ് 23.20-ന് എത്തുക. ഇത് കോഴിക്കോട് സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്ക് പോകില്ല.
  • കൊച്ചിയില്‍ നിന്ന് 11 മണിക്ക് ദുബായിലേക്ക് പുറപ്പെടുന്ന വിമാനം 13.45-ന് അവിടെ എത്തും. ദുബായില്‍ നിന്ന് 14.45-ന് പുറപ്പെട്ട് കൊച്ചിയില്‍ തിരികെ 20.10-ന് എത്തും. അന്ന് തന്നെ ക്വാലലംപൂരില്‍ നിന്ന് ചെന്നൈയ്ക്ക് വിമാനമുണ്ട്.
  • ചൊവ്വാഴ്ച (12 മെയ് 2020) മംഗലാപുരത്ത് നിന്ന് 11 മണിയോടെ ദുബായ്ക്ക് പുറപ്പെടുന്ന വിമാനം അവിടെ ഉച്ചയ്ക്ക് 13 മണിയോടെ എത്തും. അവിടെ നിന്ന് 14.00 മണിക്ക് പുറപ്പെട്ട് കണ്ണൂരില്‍ 19.10-ന് എത്തും. ഇവിടെ നിന്ന് 20.10-ന് മംഗലാപുരത്തേക്ക് തിരികെ പോകും.
  • കൊച്ചിയില്‍ നിന്ന് 13 മണിക്ക് ക്വാലലംപൂരിലേക്ക് പുറപ്പെടുന്ന വിമാനം അവിടെ 19.40-ന് എത്തും. അവിടെ നിന്ന് 20.40-ന് പുറപ്പെട്ട് കൊച്ചിയില്‍ തിരികെ 22.15-ന് എത്തും.
  • കൊച്ചിയില്‍ നിന്ന് 10.30-ന് രാവിലെ സിംഗപ്പൂരേക്ക് പുറപ്പെടുന്ന വിമാനം 17.45-ന് അവിടെ എത്തും, അവിടെ നിന്ന് 18.45-ന് പുറപ്പെടുന്ന വിമാനം ആദ്യം വരിക ബംഗളുരുവിലേക്കാണ്. ബംഗളുരുവില്‍ 21.00 മണിക്ക് ലാന്‍ഡ് ചെയ്ത് 21.45-ന് അവിടെ നിന്ന് പുറപ്പെട്ട് വീണ്ടും കൊച്ചിയില്‍ 22.50-ന് എത്തും.അന്ന് തന്നെ മസ്‌കറ്റില്‍ നിന്ന് ചെന്നൈയ്ക്ക് വിമാനമുണ്ട്.
  • ബുധനാഴ്ച (13 മെയ് 2020) കോഴിക്കോട്ട് നിന്ന് രാവിലെ 10.30ന് പുറപ്പെടുന്ന വിമാനം കുവൈറ്റില്‍ 12.55-ന് എത്തും. അവിടെ നിന്ന് 13.55-ന് നാട്ടിലേക്ക് പുറപ്പെടുന്ന വിമാനം കോഴിക്കോട്ട് 21.15-ന് എത്തും.അന്ന് തന്നെ ദുബായില്‍ നിന്ന് അമൃത്സറിലേക്കും ഡല്‍ഹിയില്‍ നിന്നും വിമാനമുണ്ട്.
Top