വന്ദേഭാരത് മിഷന്‍; സര്‍വീസ് നടത്തുന്നത് 106 വിമാനങ്ങള്‍, കേരളത്തിലേക്ക് 31 വിമാനങ്ങള്‍

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത് 106 വിമാനങ്ങള്‍. ശനിയാഴ്ച മുതല്‍ ഈ മാസം 22വരെ തുടരുന്ന ദൗത്യത്തിലാണ് 106 വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത് 31 വിമാനങ്ങളാണ് ഉള്ളത്. ഗള്‍ഫില്‍ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്തും.

ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയില്‍ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സര്‍വ്വീസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉക്രെയിനില്‍ നിന്ന് കൊച്ചിയിലേക്കും പ്രത്യേക വിമാനം ഉണ്ടാകും. ലണ്ടന്‍, ഡബ്‌ളിന്‍, റോം, എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top