വഞ്ചിയൂര്‍ സംഭവം; അമ്മയ്ക്ക് താല്‍ക്കാലിക ജോലി; ഉത്തരവ് നല്‍കി മേയര്‍

വഞ്ചിയൂര്‍: വഞ്ചിയൂരില്‍ പട്ടിണി കാരണം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ അമ്മയ്ക്ക് കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ജോലി. ഉത്തരവ് തിരുവനന്തപുരം മേയര്‍ മഹിളാമന്ദിരത്തിലെത്തി യുവതിക്ക് നല്‍കി.

ശുചീകരണ വിഭാഗത്തില്‍ 650 രൂപ ദിവസേന നിരക്കിലാണ് ജോലി. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനും നഗരസഭ മുന്‍കൈയ്യെടുക്കും. ഇവര്‍ക്ക് ഫ്‌ളാറ്റ് ഉടന്‍ നല്‍കുമെന്നും തിരുവനന്തപുരം മേയര്‍ അറിയിച്ചു.

ഇന്നലെയാണ് യുവതിയുടെയും ആറ് മക്കളുടെയും ദുരിതജീവിതം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്. തുടര്‍ന്ന് യുവതിക്ക് നഗരസഭയില്‍ ജോലി നല്‍കാമെന്ന് മേയര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.

Top