വത്സന്‍ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

തലശ്ശേരി: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തലശ്ശേരി കൂത്ത്പറമ്പ് റോഡില്‍ ആറാം മൈലില്‍ ആണ് അപകടം നടന്നത്.ഹൈവേ പെടോള്‍ സംഘമാണ് പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചത്

സംഭവ സമയത്തു കാറില്‍ ഉണ്ടായിരുന്ന വത്സന്‍ തില്ലങ്കേരിയെ തലശ്ശേരി ഇന്ദിരാഗാന്ധിഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സി.റ്റി സ്‌കാന്‍ എടുത്തതില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.വാഹനത്തിന്റെ തകരാറാണോ മഴ മൂലമാണോ വാഹനം അപകടത്തില്‍ പെട്ടത് എന്ന് വ്യക്തമല്ല.

പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വത്സന്‍ തില്ലങ്കേരിക്കും ഗണ്‍മാന്‍ അരുണിനും പരുക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമമല്ല. കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് ട്രെയിന്‍ കേറാന്‍ പോക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

Top