ബിജെപി അധ്യക്ഷ സ്ഥാനം പ്രതീക്ഷിക്കുന്നില്ല; സജീവ രാഷ്ട്രീയത്തിനില്ലെന്ന് വത്സന്‍ തില്ലങ്കേരി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി. ഇതുസംബന്ധിച്ച് നേതൃത്വവുമായി ആശയവിനിമയം നടന്നിട്ടില്ലെന്നും, സജീവ രാഷ്ട്രീയം പരിഗണനയില്‍ ഇല്ലെന്നും വത്സന്‍ തല്ലങ്കേരി അറിയിച്ചു.

നേരത്തെ, സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി സുരേഷ്‌ഗോപിയെ കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, തനിക്ക് തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ബി.ജെ.പി തനിക്ക് ചില ഉത്തരവാദിത്വങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റനാണ് താന്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.

സുരേഷ് ഗോപിയും പദവി നിരസിച്ചതോടെ ഇനി ആര് എന്ന ചോദ്യം പാര്‍ട്ടിക്കിടയിലും ഉയര്‍ന്നുവരുന്നുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കവെ ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജീവമായി നിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് അടുത്ത പ്രസിഡന്റിന് പൂര്‍ത്തീകരിക്കാനുള്ളത്.

Top