ഗണപതി നായകനാകുന്ന ചിത്രം വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ; റിലീസ് തിയതി പുറത്തുവിട്ടു

വിനോദയാത്രയിലൂടെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയതാരമായ ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഒക്‌റ്റോബര്‍ 26ന് ചിത്രം തിയേറ്ററുകളിലെത്തും. ഡഗ്ലസ് ആല്‍ഫ്രഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയ ചിത്രം നിര്‍മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവരാണ്. ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗണപതിയുടെ സഹോദരനായ ബാലു വര്‍ഗീസും എത്തുന്നുണ്ട്.

മലര്‍ സിനിമാസും ജുവിസ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലാല്‍, മുത്തുമണി, അജുവര്‍ഗീസ്,രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, പാഷാണം ഷാജി, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Top