‘വള്ളികുടിലിലെ വെള്ളക്കാരന്‍’; ആദ്യ പോസ്റ്റര്‍ ജൂണ്‍ ആറിന് റിലീസ് ചെയ്യുന്നു

ള്ളികുടിലിലെ വെള്ളക്കാരന്റെ ആദ്യ പോസ്റ്റര്‍ ജൂണ്‍ ആറിന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന വള്ളികുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഗണപതി ആദ്യമായി നായക വേഷത്തിലെത്തുന്നത്.

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തില്‍ ഗണപതിക്കൊപ്പം ബാലു വര്‍ഗീസും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വിദേശത്ത് പോകനാഗ്രഹിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Top