വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ഷെയ്‌നിന്റെ വലിയ പെരുന്നാള്‍ ട്രെയിലര്‍

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ട്രെയിലറിന് ശബ്ദം നല്‍കിയത് വിനായകനാണ്. സിനിമ അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയ്ന്‍ എത്തുന്നത്.

‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ..’. ട്രെയിലറിലെ ഷെയ്‌നിന്റെ മാസ് ഡയലോഗ് ഇതോടെ ഹിറ്റായിരിക്കുകയാണ്.

ഷെയ്‌നിനൊപ്പം വിനായകന്‍, അതുല്‍ കുല്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഡിമല്‍ ഡെന്നിസ് ആണ് നിര്‍വഹിക്കുന്നത്.

ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയത് സംഗീത സംവിധായകന്‍ റെക്‌സ് വിജയന്‍ ആണ്.

Top