ഗാന്ധിനഗര്‍: പ്രണയദിനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവര്‍ത്തകയുടെ വക സ്നേഹ ചുംബനം. ഗുജറാത്തിലെ വല്‍സാദില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ‘ജന്‍ ആക്രോശ്’ മഹാറാലിക്ക് എത്തിയ രാഹുലിനെ ഹാരം അണിയിക്കാനെത്തിയ പ്രവര്‍ത്തകയാണ് ചുംബനം നല്‍കിയത്.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘രാഹുല്‍ഗാന്ധിക്ക് പ്രണയദിനത്തിലെ സമ്മാനം’ എന്നപേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. നിരവധി സ്ത്രീകള്‍ രാഹുലിനെ ഹാരമണിയിക്കാനായി കാത്തിരിക്കുന്നതിനിടയിലാണ് കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പ്രവര്‍ത്തക അദ്ദേഹത്തെ വാത്സല്യത്തോടെ ചുംബിച്ചത്.
#WATCH A woman kisses Congress President Rahul Gandhi during a rally in Valsad, #Gujarat pic.twitter.com/RqIviTAvZ9
— ANI (@ANI) February 14, 2019