കൊവിഡ്; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി പിഎസ്‌സി

തിരുവനന്തപുരം: സംസ്ഥനത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18 വരെയുള്ള കാലയളവില്‍ അവസാനിക്കുന്ന ലിസ്റ്റുകളുടെകാലാവധിയാണ് നീട്ടിയിരിക്കുന്നത്. ജൂണ്‍ 19 വരെയാണ് കാലാവധി നീട്ടിയതെന്ന് പിഎസ്.സി അധികൃതര്‍ അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നീട്ടിവെക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടാനുള്ള നിര്‍ണ്ണായക തീരുമാനം എടുത്തത്.

ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്ന മുറക്കായിരിക്കും നീട്ടിവച്ച പരീക്ഷകളുടെ പുതുക്കിയ തിയതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിഎസ്‌സിയുടെ തീരുമാനം.

Top