പ്രണയദിനത്തില്‍ കോളിവുഡില്‍ നിന്നും വാലന്റൈന്‍സ് സമ്മാനം ; 96 റീ റിലീസിന് ഒരുങ്ങുന്നു

ക്കള്‍ സെല്‍വം വിജയ് സേതുപതിയും ത്രിഷയും ഒന്നിച്ച തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 96 . വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ഈ ചിത്രവും റീ റിലീസിനെത്തുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഈ വിവരം പുറത്തുവിട്ടത്.

സിനിമാ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് 96 . സ്‌കൂള്‍ കാലഘട്ടത്തില്‍ നഷ്ടമാകുന്ന പ്രണയവും വിരഹവും കൂടിച്ചേരലുകളും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയത്തിന് വേറെ മാനങ്ങള്‍ സമ്മാനിച്ച ചിത്രം എന്നും 96 നെ വിശേഷിപ്പികാം. പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധാനം. 2018 ല്‍ റിലീസിനെത്തിയ ചിത്രങ്ങളില്‍ ബോസ്‌ക്‌സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ച ചിത്രമായിരുന്നു ’96’.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സീതാ രാമവും’ വാലെന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് റീ റിലീസ് ചെയ്തിരുന്നു. ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.

Top