കുട്ടിക്കുറുമ്പുമായി കുരുന്നുകള്‍; ചിത്രം ‘സൂപ്പര്‍ഹീറോ’യുടെ വാലന്റൈന്‍സ് ഡേ ടീസര്‍

വാഗതനായ സുജയ് മോഹന്‍രാജ് സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ഹീറോ’യുടെ ടീസര്‍ പുറത്തിറങ്ങി. കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്.

ബേബി തെന്നല്‍, മാസ്റ്റര്‍ ആദിഷ്, മാസ്റ്റര്‍ ഡാവിഞ്ചി എന്നീ കുട്ടികളാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ടീസറാണ് പുറത്തിറങ്ങിയ്ത്.

ചിത്രം നിര്‍മ്മിക്കുന്നത് ഷിനോയ് ജോയ് ആണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ശ്രീറാം നമ്പ്യാറാണ്. സംഗീതം നല്‍കുന്നത് സെറിന്‍ ഫ്രാന്‍സിസാണ്. മലയാളത്തിലെ മുന്‍നിരതാരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രം ഉടന്‍ തിയേറ്ററിലെത്തും എന്നാണ് വിവരം.

Top