വാളയാര്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; രണ്ട് ലക്ഷം രൂപ പിടികൂടി

MONEY

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ നടത്തിയ റെയ്ഡില്‍ രണ്ടു ലക്ഷം രൂപ പിടികൂടി. സര്‍ക്കാര്‍ വരുമാനത്തില്‍ 36,530 രൂപയുടെ കുറവും കണ്ടെത്തി.

ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, നാല് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ നല്‍കി.

Top