വാളയാര്‍ കേസില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി ; ആയിരം മണിക്കൂര്‍ സമരം

തിരുവനന്തപുരം : വാളയാര്‍ കേസ് പുനരന്വേഷണ ആവശ്യവുമായി പ്രതിപക്ഷ കക്ഷികള്‍. പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ബിജെപി. ബിജെപിയുടെ ആയിരം മണിക്കൂര്‍ സമരം രാവിലെ ഒന്‍പതിന് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

ബെന്നി ബഹനാന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം ഇന്ന് വാളയാര്‍ സന്ദര്‍ശിക്കും.

വാളയാര്‍ കേസിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. നിയസമഭയില്‍ വിഷയം ഉന്നയിക്കുന്നതിനൊപ്പം പുറത്ത് പ്രതിഷേധവും ശക്തമാക്കും. നവംബര്‍ അഞ്ചിന് പാലക്കാട് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ സാമൂഹീക സംഘടനകളും സമരവുമായി രംഗത്തുണ്ട്. കേസില്‍ അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പുനരന്വേഷണം തന്നെയാണ് വേണ്ടതെന്നാണ് എല്ലാവരുടെയും ആവശ്യം.

വാളയാര്‍ ഉള്‍പ്പെടെ നിരവധി പോക്‌സോ കേസുകളിലെ പ്രതികള്‍ക്കു വേണ്ടി ഹാജരായ പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാനെ സാമൂഹീക നീതിവകുപ്പ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Top