ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

വളാഞ്ചേരി: സോഷ്യല്‍ മീഡിയവഴി ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാര്‍ത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ചതിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എസ്.ഐമാരായ ഗോപാലന്‍,അബൂബക്കര്‍ സിദ്ദിഖ്, എ.എസ്.ഐ. അനില്‍കുമാര്‍, എസ്.സി.പി.ഒ. അല്‍ത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Top