പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പീഡനം ;ഇടത് കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ ലുക് ഔട്ട് നോട്ടീസ്

മലപ്പുറം : വളാഞ്ചേരി പോക്‌സോ കേസിലെ പ്രതിയായ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ്. മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയത്. അതേസമയം ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന

വളാഞ്ചേരി നഗരസഭ 32ആം വാര്‍ഡിലെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര കൗണ്‍സിലറാണ് ഷംസുദ്ദീന്‍ നടക്കാവില്‍. പതിനാറ് വയസുകാരിയായ പെണ്‍കുട്ടി ഒരാഴ്ച മുമ്പാണ് ഇയാള്‍ക്കെതിരായി പരാതി നല്‍കിയത്. ഒരു വര്‍ഷമായി ഷംസുദ്ദീന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനോട് വെളിപ്പെടുത്തിയത്.

പ്രതിയെ ഒളിവില്‍ പോകാന്‍ വളാഞ്ചേരിക്കാരന്‍ തന്നെയായ മന്ത്രി കെ ടി ജലീല്‍ സഹായിച്ചു എന്ന ആരോപണം വി ടി ബല്‍റാം എംഎല്‍എയും മുസ്ലീം ലീഗും ഉയര്‍ത്തിയിരുന്നു. മന്ത്രിയും ഷംസുദ്ദീനും തമ്മിലുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഫോട്ടോകളും വി ടി ബല്‍റാം ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

Top