വള വളയുമായി മക്ബൂല്‍ മന്‍സൂര്‍; മുരളി ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ലയാളികള്‍ക്ക് എന്ന് നിന്റെ മൊയ്തീനിലെ എന്റെ ഖിത്താബിലെ പെണ്ണേ ഗാനം സമ്മാനിച്ച മക്ബൂല്‍ മന്‍സൂര്‍ സംവിധായകനാകുന്നു. മന്‍സൂറിന്റെ ആദ്യ സംവിധാന സംരംഭമായ വളവള എന്ന ചിത്രത്തില്‍ മുരളി ഗോപിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുദേവ് നായരും ചിത്രത്തില്‍ പ്രാധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഹരീഷ് കണാരന്‍,ലിമ നറോ,മ്യുദുല മുരളി, മണിയന്‍പിള്ള രാജു,ബിജുക്കുട്ടന്‍, ജാഫര്‍ ഇടുക്കി,ഗിന്നസ് പക്രു,മിഥുന്‍ രമേശ്,അന്‍വര്‍ ഷെറീഫ്,കലേഷ് കണ്ണാട്ട്,കൊച്ചു പ്രേമന്‍,കോട്ടയം പ്രദീപ്,നോബിള്‍,കുണ്ടറ ജോണി,പുതുമുഖം ഇന്ദ്രജിത് ജഗന്‍,നന്ദു ലാല്‍,അനുബിന്‍,ഉണ്ണിച്ചേട്ടന്‍,സജാദ് ബ്രയ്റ്റ്,വിനോദ് കുമാര്‍,ഷിയാസ് കരീം,കവിയൂര്‍ പൊന്നമ്മ,കെ .പി.എ.സി ലളിത,കനി കുസൃതി,മാല പാര്‍വതി,സുരഭി ലക്ഷ്മി,അനുമോള്‍,രഞ്ജു രഞ്ജിമ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

നൈബര്‍ഹുഡ് എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മക്ബൂല്‍ മണ്‍സൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാം ജോസ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഹരി നായര്‍ ആണ്. സംഗീതം ഒരുക്കുന്നത് അഭിരാം. ചിത്രത്തിന്റെ ഷൂട്ടിംഗ് മേയ് അഞ്ചിന് എറണാകുളത്ത് ആരംഭിക്കും.

Top