പവർ സ്റ്റാർ ആരാധകർക്ക് ആഘോഷമാക്കാൻ വക്കീൽ സാബിന്റെ ടീസർ

വർ സ്റ്റാർ പവൻ കല്യാൺ നായകനാകുന്ന പുതിയ ചിത്രം വക്കീൽ സാബിന്റെ ടീസർ പുറത്തിറങ്ങി. സൂപ്പർ ഹിറ്റ്‌ ചിത്രമായ പിങ്കിന്റെ തെലുങ്ക് റീമേക് ആയാണ് ചിത്രം ഒരുങ്ങുന്നത്.

വേണു ശ്രീരാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷം പവൻ കല്യാൺ നായകനായി എത്തുന്ന സിനിമ എന്ന പ്രേത്യേകത കൂടിയുണ്ട് സിനിമക്ക്. ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത സിനിമയായിരുന്നു പിങ്ക്, അതുകൊണ്ട് തന്നെ സിനിമ തെലുങ്കിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയാണ്. എന്നാൽ ടീസറിൽ നിന്നും സിനിമയുടെ കഥയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. അജിത്തിനെ നായകനാക്കി തമിഴ്ലും പിങ്ക് റീ മേക് ചെയ്തിരുന്നു.

Top