ഇട്ടിമാണിയ്ക്കു വേണ്ടി വൈക്കം വിജയ ലക്ഷ്മിയും മോഹന്‍ലാലും ഒന്നിച്ചു; വീഡിയോ വൈറല്‍

രാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തില്‍ വൈക്കം വിജയ ലക്ഷ്മിയും മോഹന്‍ലാലും ഒന്നിച്ചാലപിച്ച ഗാനത്തിന്റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഗാനത്തിന്റെ റെക്കോഡിങ്ങ് വെര്‍ഷനാണ് പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയ ഈ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന നിര്‍മ്മിച്ചിരിക്കുന്നത്. ജിബി ജോജുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമയില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുകയെന്നാണ് സൂചന. ഹണി റോസാണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Top