വൈക്കം കോവിലകത്തുംകടവ് മത്സ്യ മാര്‍ക്കറ്റിലെ ഐസ് പ്ലാന്റില്‍ നിന്ന് അമോണിയ ചോര്‍ന്നു

വൈക്കം: വൈക്കം കോവിലകത്തുംകടവ് മത്സ്യ മാര്‍ക്കറ്റിലെ ഐസ് പ്ലാന്റില്‍ നിന്ന് അമോണിയ ചോര്‍ന്നു. സമീപത്തെ വീടുകളിലുള്ളവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടപ്പോഴാണ് അമോണിയ ചോര്‍ന്നതായി അറിയുന്നത്.

ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മൂന്നു ദിവസം മുമ്പ് പുതിയ കരാറുകാരനെ ഏല്‍പിക്കാനായി നഗരസഭ പൂട്ടിയ പ്ലാന്റിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. രാവിലെ എട്ട് മണി വരെ മാര്‍ക്കറ്റ് സമയത്ത് ആയിരക്കണക്കിന് ജനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.

Top