vaikkom viswam-modi-bank issue

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി നിന്ന് ശക്തമായി പ്രതിഷേധിക്കണമെന്നും വിശ്വന്‍ പറഞ്ഞു.

സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എല്‍.ഡി.എഫ് സംഘടിപ്പിച്ച് രാപ്പകല്‍ സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ വിദേശ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ് ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ കേരളത്തിന്റെ ജീവനാഡിയാണ്. അവിടെ കള്ളപ്പണമുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാാണ്.

ബാങ്കിംഗ് മേഖല സ്വകാര്യവത്കരിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. അതിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും വിശ്വന്‍ പറഞ്ഞു.

Top