വൈഗയുടെ കൊലപാതകം; സനു മോഹന്‍ ലക്ഷ്യമിട്ടത് ആള്‍മാറാട്ടം നടത്തി ജീവിക്കാന്‍

വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്. വൈഗയെ കൊലപ്പെടുത്തിയത് സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണെന്ന സനു മോഹന്റെ വാദം കള്ളമെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതി. ഗോവയില്‍ ഉള്‍പ്പെടെ എത്തി ആത്മഹത്യാ ശ്രമം നടത്തിയെന്ന സനു മോഹന്റെ മൊഴിയും കള്ളമാണ്.

ഗോവയില്‍ എത്തിയ ശേഷം ചൂതാട്ട കേന്ദ്രങ്ങളിലും മാളുകളിലും തീയറ്ററുകളിലും പ്രതി കറങ്ങി നടക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സനു മോഹനെ മനോരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

വൈഗ കൊല്ലപ്പെട്ട് ഒരു മാസത്തിനടുത്ത് ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കര്‍ണാടകയില്‍ നിന്ന് സനു മോഹന്‍ പിടിയിലായത്. മൂകാംബികയില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുത്തിരുന്നു.

 

Top