വൈഗ അണക്കെട്ട് നിറഞ്ഞു; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

കുമളി: മുല്ലപ്പെരിയാറില്‍ നിന്നും ധാരാളമായി വെള്ളം എത്തിയതോടെ തേനി ജില്ലയിലെ വൈഗ അണക്കെട്ട് നിറഞ്ഞു. അണക്കെട്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ജലം തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ മധുര വരെയുള്ള കനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 131.50 അടി വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലേക്ക് സെക്കന്റില്‍ 4294 ഘന അടി വെള്ളമാണ് ഒഴുകി എത്തുന്നത്. തമിഴ്‌നാട്ടിലേക്ക് 900 ഘന അടി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 85.8 ഉം തേക്കടിയില്‍ 47 മില്ലിമീറ്റര്‍ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ 68.44 അടി വെള്ളമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. അണക്കെട്ടില്‍ ആകെ 5395 മില്യണ്‍ഘന അടി വെള്ളമാണ് ഇപ്പോഴുള്ളത്.

 

 

Top