വൈഗ കൊലക്കേസ്: സനു മോഹനുമായി അന്വേഷണസംഘം ഗോവയിൽ

കൊച്ചി: വൈഗ കൊല കേസിലെ പ്രതി പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഗോവയില്‍. ഗോവയിൽ സനു മോഹൻ സ്ഥിരമായി പോവാറുള്ള ചൂതാട്ട കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടക്കും. ഇവിടെ സനുമോഹന് അടുത്ത സുഹൃത്തുക്കളുണ്ടെന്നാണ് സൂചന.

കോയമ്പത്തൂർ, സേലം, ബെംഗളൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ  തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്റെ മുംബെയിൽ നേരിട്ടെത്തി സനുമോഹന്റെ കടബാധ്യകളെ കുറിച്ച് വിശദമായി അന്വേഷിച്ചതിനാൽ നേരത്തെ നിശ്ചയിച്ച മുംബൈയിലെ തെളിവെടുപ്പ് ഒഴിവാക്കി.

കോയമ്പത്തൂരിൽ നിന്ന് കേരളത്തിലെത്തിച്ച സനു മോഹന്റെ കാറിൽ ഫോറൻസിക്ക് സംഘം വിശദ പരിശോധന നടത്തി. അന്വേഷണ സംഘത്തിന് കാറിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്.

Top