രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവന്‍ശി

പട്‌ന: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബിഹാര്‍ താരം വൈഭവ് സൂര്യവന്‍ശി. വെള്ളിയാഴ്ച മുംബൈക്കെതിരായ മത്സരത്തിലാണ് 12കാരായ വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഇന്ത്യക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി. പിന്നിലാക്കിയതാകട്ടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും യുവരാജ് സിംഗിനെയും

പട്നയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയെ നേരിടാന്‍ ബിഹാറിന്റെ രണ്ട് ടീമുകലെത്തിയതും വിവാദമായി. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ രണ്ട് ടീമുകളുടെ ലിസ്റ്റാണ് നല്‍കിയിരുന്നത്. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനിലെ തര്‍ക്കത്തെ തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുത്ത ടീമും സെക്രട്ടറി തെരഞ്ഞെടുത്ത ടീമും മത്സരത്തിന് തൊട്ടു മുമ്പ് ഗ്രൗണ്ടിലെത്തിയത് നാണക്കേടായി. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രസിഡന്റ് തിരഞ്ഞെടുത്ത ടീമിനെ മുംബൈക്കെതിരെ കളിപ്പിക്കുകയായിരുന്നു. വിചിത്രമായ സംഭവങ്ങളെ തുടര്‍ന്ന് മത്സരം തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ വൈകുകയും ചെയ്തു.വൈഭവിന്റെ അരങ്ങേറ്റത്തിന് പുറമെ ബിഹാര്‍-മുബൈ രഞ്ജി മത്സരം കളിക്കളത്തിന് പുറത്തെ തര്‍ക്കങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു. 27 വര്‍ഷത്തിനുശേഷം രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് വേദിയായ ബിഹാറിലെ മോയിന്‍ ഉള്‍ ഹഖ് സ്റ്റേഡിയത്തിന്റെ പരിതാപകരമായ അവസ്ഥ കൊണ്ടും വിവാദമായിരുന്നു.

12 വയസും 284 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. സച്ചിനാകട്ടെ 15 വര്‍ഷവും 230 ദിവസവും പ്രായമുള്ളപ്പോഴും യുവരാജ് സിംഗ് 15 ദിവസവും 57 ദിവസവും പ്രായമുള്ളപ്പോഴാണ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. ഇന്ത്യ ബി ടീമിനായി അണ്ടര്‍ 19 ടീമിലും മുമ്പ് വൈഭവ് കളിച്ചിട്ടുണ്ട്. രണ്ട് അര്‍ധസെഞ്ചുറി അടക്കം ആറ് മത്സരങ്ങളില്‍ 177 റണ്‍സടിച്ച് വൈഭവ് ഞെട്ടിക്കുകയും ചെയ്തു. പിന്നീട് വിനൂ മങ്കാദ് ട്രോഫിയില്‍ കളിച്ച വൈഭവ് ഒറു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 393 റണ്‍സടിച്ചു. എന്നാല്‍ രഞ്ജി അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 19ഉം രണ്ടാം ഇന്നിംഗ്‌സില്‍ 12ഉം റണ്‍സെടുക്കാനെ വൈഭവിനായുള്ളു.

Top