Vagamon murder – case

murder

കോട്ടയം: കോളിളക്കം സൃഷ്ടിച്ച അഞ്ജലി വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. വാഗമണ്ണിലെ കൊക്കയില്‍നിന്ന് ശേഖരിച്ച അസ്ഥിക്കഷണങ്ങള്‍ കൊല്ലപ്പെട്ട അഞ്ജലിയുടേതല്ലെന്ന് ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമായി.

ഇതോടെ അഞ്ജലിയുടെ ഭര്‍ത്താവ് പ്രതിയായുള്ള കൊലക്കേസ് ദുര്‍ബലമാവുകയാണ്. 2009 ഒക്ടോബര്‍ 27നായിരുന്നു മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച വാഗമണ്ണിലെ കൊലപാതകം.

അയ്മനം സ്വദേശി അഞ്ജലിയെ (മോളമ്മ-32) ജ്യൂസില്‍ ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷം ഭര്‍ത്താവ് ഇത്തിത്താനം പൊന്‍പുഴ പ്രദീപ് (35)വാഗമണ്ണിലെ കൊക്കയില്‍ എറിഞ്ഞുകൊന്നുവെന്നാണ് കേസ്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

2010 മെയ് മാസത്തില്‍ ചിങ്ങവനം പൊലീസ് എഴുതി തള്ളിയ കേസാണ് 2013 സെപ്തംബര്‍ ഒന്നിന് ഷാഡോ പൊലീസ് വെളിച്ചത്തു കൊണ്ടുവന്നത്.

കേസില്‍ പ്രദീപ് ഒന്നാം പ്രതിയും പ്രദീപിന്റെ അമ്മ പ്രഭാവതി രണ്ടാം പ്രതിയും അച്ഛന്‍ ഗോപി മൂന്നാം പ്രതിയുമായി. ഗോപിയും പ്രഭാവതിയും ഇപ്പോള്‍ മകളോടൊപ്പം അമേരിക്കയിലാണ്.

Top