വാഗമണില്‍ റോപ്പ്‌വേ പൊട്ടി വീണ് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

ഇടുക്കി: വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തിലെ റോപ്പ്‌വേ പൊട്ടി വീണുണ്ടായ അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ ഇരാറ്റുപേട്ടയിലെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്‌വേയില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്.

എന്നാല്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ആളുകല്‍ റോപ്പ്‌വേയില്‍ കയറിയതെന്നാണ് വിനോദ സഞ്ചാര കേന്ദ്രത്തിലെ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top