വടിവേലു നായകനാകുന്ന ചിത്രത്തിൽ നായിക മിസ് വേൾഡ് റണ്ണറപ്പ് പാര്‍വതി ഒാമനക്കുട്ടന്‍

രു ഇടവേളക്ക് ശേഷം വടിവേലു വീണ്ടും നായകനാവുകയാണ്.

ചിത്രത്തില്‍ നായികയായി എത്തുന്നത് മിസ് വേൾഡ് റണ്ണറപ്പും, മലയാളിയുമായ പാര്‍വതി ഓമനക്കുട്ടനാണ്.

തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബില്ല2 ൽ അജിത്തിന്റെ നായികയായെത്തിയതിനു ശേഷം പാര്‍വതി നായിക ആകുന്ന തമിഴ് ചിത്രമാണിത്.

ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ‘ഇംസയ് അരസന്‍ 24 എഎം പുലികേശി’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്.

2006 ല്‍ പുറത്തിറങ്ങിയ ‘ഇംസയ് അരസന്‍ 23മത് പുലികേശി’യുടെ രണ്ടാംഭാഗമാണ് ഈ ചിത്രം.

ചിത്രത്തിൽ വടിവേലു രാജാവിന്റെ വേഷത്തിലാണ് എത്തുന്നത്.

18-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ അസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Top