സൂര്യ-വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വടിവാസല്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രം വടിവാസലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വെട്രിമാരനുമൊത്തുള്ള സൂര്യയുടെ ആദ്യ ചിത്രമാണിത്.

സി എസ് ചെല്ലപ്പയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജല്ലിക്കെട്ട് ആണ് പ്രധാന പ്രമേയം.

കലൈപുലി എസ് തനുവിന്റെ വി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെട്രിമാരന്‍ ചിത്രം അസുരന്‍ നിര്‍മ്മിച്ചതും ഇദ്ദേഹമാണ്. ജിവി പ്രകാശാണ് സംഗീതം.

Top