vadakkancheryg rape case; action against jayanthan

തൃശ്ശൂര്‍: വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.എന്‍ ജയന്തനെതിരെ ആരോപിക്കപ്പെട്ട ലൈംഗിക പീഡന കേസ് സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കും.

ഇന്ന് രാവിലെ വടക്കാഞ്ചേരിയില്‍ ചേരുന്ന സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കുറ്റം തെളിഞ്ഞാല്‍ മാത്രമേ ജയന്തനെതിരെ നടപടി ഉണ്ടാവുകയുള്ളൂ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റുകയും ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

പീഡന ആരോപണം സംബന്ധിച്ച് പൊലീസ് നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ജയന്തനെതിരെ നടപടിയ്ക്ക് ഒരുങ്ങുന്നത്.

ആരോപണ വിധേയനായ പേരാമംഗലം സി.ഐയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി പകരം ഗുരുവായൂര്‍ എസിപി പി.എ. ശിവദാസനാണ് അന്വേഷണ ചുമതല കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.

പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം ജയന്തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.

Top