vadakkanchery rape case-pn jayanthan-party-membership suspended

തൃശ്ശൂര്‍: ലൈംഗിക പീഡന കേസ് ആരോപിക്കപ്പെട്ട വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.എന്‍ ജയന്തനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം.

ജയന്തന്റെ പാര്‍ട്ടി അംഗത്വം സി.പി.എം സസ്‌പെന്‍ഡ് ചെയ്യും. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വടക്കാഞ്ചേരി ഏരിയാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

വടക്കാഞ്ചേരിയില്‍ ചേര്‍ന്ന സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തിലാണ് തിരുമാനം ഉണ്ടായത്.

കുറ്റം തെളിഞ്ഞാല്‍ മാത്രമേ ജയന്തനെതിരെ നടപടി ഉണ്ടാവുകയുള്ളൂ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റുകയും ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

പീഡന ആരോപണം സംബന്ധിച്ച് പൊലീസ് നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ജയന്തനെതിരെ നടപടി.

Top