vadakkanchery rape case-ma baby

തിരുവനന്തപുരം: വടക്കാഞ്ചേരി സംഭവം ലഘുവായി കാണാന്‍ കഴിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.

യുവതിയുടെ ആരോപണം സത്യമാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പ്രാപ്തമായ ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ട്.

ആരോപണത്തെക്കുറിച്ച് പാര്‍ട്ടിയും സര്‍ക്കാരും പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും എം.എ.ബേബി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top