vadakkanchery issue-niyamasabha

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം നേതാവ് കെ.രാധാകൃഷ്ണനെതിരെ കേസടുക്കണമെന്ന് പ്രതിപക്ഷം. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

കെ രാധാകൃഷണന്റെ നടപടി തെറ്റെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.

കേരളത്തിലെ ടിഎന്‍ സീമ അടക്കം നേതാക്കള്‍ കെ രാധാകൃഷ്ണനെ അനുകൂലിച്ച് നിലപാടെടുത്ത സമയത്താണ് വൃന്ദാ കാരാട്ടിന്റെ വിമര്‍ശനാത്മക നിലപാട്.

Top