വടക്കാഞ്ചേരിയില്‍ വീടിന് തീപിടിച്ച സംഭവം:അപകടകാരണം പാചകവാതകം ചോര്‍ന്നതെന്ന് നിഗമനം

fire

തൃശൂര്‍: വടക്കാഞ്ചേരി തെക്കുംകര മലാക്കയില്‍ രണ്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന് കാരണം പാചകവാതകം ചോര്‍ന്നതാണെന്ന് നിഗമനം. ഇന്‍ഡോര്‍ ഉദ്യോഗസ്ഥര്‍ വൈകാതെ ദുരന്ത സ്ഥലത്തെത്തും.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസി വര്‍ഗീസ് പറഞ്ഞു. അപകടത്തിന് പത്തു മിനിറ്റ് മുന്‍പാണ് ഈ വീട്ടില്‍ നിന്ന് വര്‍ഗീസ് മടങ്ങിയത്. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്റേഴ്‌സണ് പൊള്ളലേറ്റതെന്നും വര്‍ഗീസ് പറഞ്ഞു.

ആച്ചം കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ രണ്ട് വയസുകാരി സെലസ് നിയ,10 വയസുള്ള സാന്‍ഫലീസ് എന്നിവരാണ് മരിച്ചത്.

പൊട്ടിത്തെറി ശബ്ദത്തോടെയാണ് വീടിന് തീപിടിച്ചത്. ഡാന്റേഴ്‌സിനേയും ഭാര്യ ബിന്ദുവിനേയും ഇവരുടെ മൂത്ത കുട്ടിയേയും പൊള്ളലോടെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top