Vadakkancherry-TN Seema-statement

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ പീഡനത്തിനിരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്റെ നടപടിയെ ന്യായീകരിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ടിഎന്‍ സീമ രംഗത്ത്.

അവിടെയുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം രാധാകൃഷ്ണന്‍ പേര് വെളിപ്പെടുത്തിയതെന്ന് ടിഎന്‍ സീമ പറഞ്ഞു.

അവരെല്ലാം ഇതുമായി നേരത്തെ ബന്ധപ്പെടുന്നവരാണ്. പേര് വെളിപ്പെടുത്തിയത് തെറ്റ് തന്നെയാണ്. ഇക്കാര്യത്തില്‍ ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാല്‍ മഹിളാ അസോസിയേഷന്‍ അതിനെ എതിര്‍ക്കില്ല. നിമയവിരുദ്ധമായ ഒരു കാര്യത്തിനും സിപിഎം കൂടെനില്‍ക്കാറില്ലെന്നും സീമ വ്യക്തമാക്കി.

കഴിഞ്ഞദിവസം സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗ ശേഷം ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ ജയന്തിനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി വിശദീകരിക്കവെയാണ് കെ രാധാകൃഷ്ണന്‍ കൂട്ട ബലാല്‍സംഗ ഇരയുടെ പേര് വെളിപ്പെടുത്തിയത്.

ബലാത്സംഗ കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കെ രാധാകൃഷ്ണന്റെ പരാമര്‍ശം.

Top