vadakkancheri rape case-kodiyeri statement

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളി.

ഇക്കാര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെ.രാധാകൃഷ്ണനെതിരെ നിയമനടപടികള്‍ നടക്കുന്നുവെന്നാണ് വിവരം. ഈ നടപടികള്‍ക്കുശേഷം ആവശ്യമെങ്കില്‍ പാര്‍ട്ടി വിഷയം പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി ഒരു അധികാരകേന്ദ്രമായി മാറാന്‍ പാടില്ല, ഒരു പ്രശ്‌നം മുന്നില്‍വന്നാല്‍ പരിഹരിക്കാന്‍ ശ്രമിക്കും. നടന്നില്ലെങ്കില്‍ പൊലിസിനെ സമീപിക്കും. തീരുമാനം അടിച്ചേല്‍പ്പിച്ച് നടപ്പാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടിയേരി.

തെറ്റു ചെയ്യുന്നവര്‍ക്ക് സി.പി.എമ്മില്‍ സംരക്ഷണം ലഭിക്കില്ല, സി.പി.എം പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ പരിഗണന വേണ്ടന്നും കോടിയേരി വ്യക്തമാക്കി.

ഗുണ്ടാ ക്വട്ടേഷന്‍ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ടെന്നും കോടിയേരി അറിയിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണന്‍, ഇരയുടെ പേര് പറയാന്‍ പാടില്ലെന്നായിരുന്നു യെച്ചൂരി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പറഞ്ഞത്. സംഭവത്തെ കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും സ്ത്രീ സമത്വത്തിനായാണ് സി.പി.എം നിലകൊള്ളുന്നതെന്നും യെച്ചൂരി പറഞ്ഞിരുന്നു.

Top