vadakkancgery rape case-ak balan-niyamasabha

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നതായി മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു.

വടക്കാഞ്ചേരി കൂട്ടബലാല്‍സംഗ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.

വടക്കാഞ്ചേരി പീഡനം ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതികളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

പ്രതിപക്ഷത്തുനിന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. പൊലീസ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായി പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കൂട്ടബലാല്‍സംഗവും ഗുണ്ടാ ആക്രമണവും വര്‍ധിച്ചതായും അടിയന്തരപ്രമേയ നോട്ടീസില്‍ പറയുന്നു.

Top