വടകരയിലെ അക്രമങ്ങള്‍: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപവാസ സമരം ഇന്ന്

Mullapally Ramachandran

വടകര: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വടകരയില്‍ ഉപവാസമനുഷ്ഠിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് വടകരയില്‍ തുടരുന്ന അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസ സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ഉപവാസം. സ്വസ്ഥം വടകരയെന്ന് പേരിട്ടിരിക്കുന്ന ഉപവാസ സമരത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്‌നാന്‍, കെ. മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

Top