വടകര താലൂക്ക് ഓഫീസിൽ തീ പിടുത്തം

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ തീ പിടുത്തം ഉണ്ടായി. രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. കാര്യമായ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. ഫയർ ഫോഴ്സ് തീ അണയ്ക്കുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല.

വടകര സബ്ബ് ജയിൽ, ട്രഷറി ബിൽഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. കൂടുതൽ ഫയർ ഫോഴ്സ് സ്ഥലത്തേക്കെത്തുന്നു.

Top