തന്നെ കൊലപാതകിയായി ചിത്രീകരിച്ചവര്‍ക്ക് എതിരെ പോരാട്ടം തുടരും: പി ജയരാജന്‍

jayarajan

കോഴിക്കോട്: വടകരയില്‍ ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍.

സിപിഎമ്മിനെതിരെ മുരളീധരന്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പായതു കൊണ്ടാണെന്നും കൊലപാതക രാഷ്ടീയം വടകരയില്‍ ഫലം കണ്ടിട്ടില്ലെന്നും തന്നെ കൊലപാതകിയായി ചിത്രീകരിച്ചവര്‍ക്കെതിരെയുള്ള നിയമ പോരാട്ടം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി.

പോളിംഗ് ഇത്തവണയും എണ്‍പത് ശതമാനത്തിന് മുകളില്‍ പോയ വടകരയില്‍ ഏറെ പ്രതീക്ഷയാണ് ഇരുമുന്നണികള്‍ക്കുമുള്ളത്. ഇത്തവണ 82.48 ആണ് പോളിംഗ് ശതമാനം.

അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനത്തിൽ വൻ വർധനവാണ് ഉണ്ടായത്. 2014 ൽ 74.02 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ 77. 67 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു. 20 മണ്ഡലങ്ങളിലും പോളിങ് ശതമാനം വർധിച്ചു.

സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് അനുകൂല തരംഗമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇടത് -വലത് മുന്നണികൾ.

Top