വടകരയില്‍ താരം പി ജയരാജന്‍; തെരഞ്ഞെടുപ്പ് ആവേശം ഉയര്‍ത്തി ട്രെയ്‌ലര്‍

വടകര:കേരളം കൊടും വേനലില്‍ കത്തിയമരുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കുറവുമില്ല. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനാണ്‌ ഇപ്പോള്‍ താരം.

തെരഞ്ഞെടുപ്പിന്റെ ആവേശമുയര്‍ത്തി സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയ പി ജയരാജന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ ചുടു പകരുന്നത്.

https://www.facebook.com/cheguevaraArmy.in/videos/603664193434128/

തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും പകര്‍ന്നു കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രാചരാണാര്‍ത്ഥം വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനുവേണ്ടി ഒരുക്കിയ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ വടകരയിലെ ജനങ്ങളില്‍ അവേശം ഉയര്‍ത്തുന്നത്.

വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ച പ്രചാരണ വീഡിയോ സംവിധായകന്‍ ആഷിഖ് അബുവാണ് റിലീസ് ചെയ്തത്.

Top