പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം; കെ.കെ രമ ഇന്ന് ഹാജരാകും

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവത്തില്‍ ആര്‍എംപി നേതാവ് കെ.കെ രമ കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് മുമ്പാകെ ഇന്ന് ഹാജരാകും. ഇന്ന് 11 മണിക്കാണ് ഹാജരാവുക.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതിയില്‍ പൊലീസും രമക്കെതിരെ കേസെടുത്തിട്ടുണ്ട്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രമയ്‌ക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടിരുന്നത്. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.

ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നാണ് കോടിയേരി പരാതിയില്‍ പറയുന്നത്.

Top