കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകരയിലുണ്ടായി : കെ മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ തന്റെ ജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. വടകരയില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ വികാരമുണ്ടായെന്നും മുരളീധരന്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടാണ് ജനം അംഗീകരിച്ചതെന്നും ബിജെപിയുടെ നിലപാട് പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top