വടകരയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

bomb attack

വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ കാനപ്പള്ളി ബാലന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

നിലവില്‍ സിപിഎം-ബിജെപി സംഘര്‍ഷം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.

Top