vadakanchery rape case-police protection-dgp

തിരുവനന്തപുരം: തൃശൂരില്‍ സിപിഎം കൗണ്‍സിലര്‍ അടക്കം നാലംഗ സംഘം പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.

യുവതിയുടെ പരാതിയില്‍ ഉടന്‍ നടപടിയെന്നും എല്ലാവര്‍ക്കും തന്നെ വിശ്വസിക്കാമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

യുവതിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിക്ക് ഒപ്പം ഡിജിപിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ വാര്‍ത്താ സമ്മേളനം നടത്തിയാണു താന്‍ കൂട്ടമാനഭംഗത്തിനിരയായെന്നു യുവതി വെളിപ്പെടുത്തിയത്.

ഇതിന്റെ കേസുമായി ബന്ധപ്പെട്ടു പൊലീസില്‍നിന്നേറ്റ പീഡനവും യുവതി വിവരിച്ചിരുന്നു. ഇതിനു ശേഷമാണു ഡിജിപിക്കു പരാതി നല്‍കിയത്. യുവതിക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Top