vadakanchery rape case-jayanthan’s statement

തൃശൂര്‍: താന്‍ പീഡിച്ചെന്ന തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് കൂട്ടബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും പ്രാദേശിക സി.പി.എം നേതാവുമായ ജയന്തന്‍.

യുവതിയുടെ ഭര്‍ത്താവ് മഹേഷ് തന്റെ കൈയില്‍നിന്ന് കടംവാങ്ങിയ മൂന്ന് ലക്ഷം രൂപ തിരിച്ചു ചോദിച്ചതിലുള്ള പ്രതികാരമാണ് ആരോപണത്തിന് പിന്നില്‍. പലതവണ തിരിച്ചു ചോദിച്ചിട്ടും പണം തരാതെ വന്നപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇതാണ് തനിക്കെതിരായ ആരോപണത്തിന് കാരണം.

സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും ചെയ്യാവുന്ന അവസ്ഥയാണിപ്പോള്‍. അതുകൊണ്ട് പൊലീസ് അന്വേഷിച്ച് ചെയ്യാനുള്ളത് ചെയ്യട്ടെ. തനിക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ആരോപണം തെറ്റാണന്ന് കണ്ടപ്പോള്‍ അവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്ന സാഹചര്യം വന്നു. അപ്പോള്‍ യുവതി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായി കേസ് പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നെന്നും ജയന്തന്‍ പറഞ്ഞു.

Top