ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന വടാ ചെന്നൈ ഒക്ടോബര്‍ 17ന് റിലീസിനെത്തും

vada-chennai

നുഷ് നായകവേഷത്തിലെത്തുന്ന വടാ ചെന്നൈയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 17ന് തിയറ്ററുകളിലെത്തും. സംവിധായകന്‍ തന്നെയാണ് ട്വിറ്ററിലൂടെ റിലീസ് തിയതി പുറത്തുവിട്ടത്.

പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രിമാരന്റെ സംവിധാനത്തില്‍ അടുത്ത ധനുഷ് ചിത്രം ഒരുങ്ങുന്നത്. ചിത്രം സെപ്തംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍.

Top