വ്യത്യസ്ത ലുക്കുകളില്‍ ധനുഷ്; വടാ ചെന്നൈയിലെ പുതിയ പോസ്റ്ററുകള്‍ കാണാം

പൊല്ലാതവന്‍, ആടുകളം എന്ന ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിനു ശേഷം ധനുഷും വെട്രി മാരനും ഒന്നിക്കുന്ന ചിത്രമാണ് വടാ ചെന്നൈ. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

d5

വ്യത്യസ്ത ലുക്കുകളിലാണ് ധനുഷ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നത്. നായിക ഐശ്വര്യ രാജേഷിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

d3

ചിത്രം സെപ്തംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

d1

വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍.

Top